ചെറുതോണി : മുരിക്കാശ്ശേരി-കമ്പിളികണ്ടം റോഡ് നിർമ്മാണത്തിനായി നാല് കോടി രൂപ അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ. അറിയിച്ചു. മുരിക്കാശ്ശേരിയിൽ നിന്നും 3 കിലോമീറ്റർ ദൈർഘ്യമാണ് ബി.എം. ആന്റ്ബി .സി ഗുണനിലവാരത്തിൽ നിർമ്മാണം നടത്തുക. വാത്തിക്കുടി-കൊന്നത്തടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുമരാമത്തുവകുപ്പിന്റെ മേജർ ഡിസ്ട്രിക്റ്റ് റോഡിൽ ഉൾപ്പെടുന്ന ഈ റോഡുഭാഗം ചെങ്കുത്തായ കയറ്റവും ദുർഘടാവസ്ഥയും അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രഥമ പരിഗണന നൽകി റോഡ് നവീകരിക്കുന്നതിന് പൊതുമരാമത്തുവകുപ്പിന് പ്രൊപ്പൊസൽ നൽകിയതെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണം സമയബന്ധിതമായി ആരംഭിക്കാനാകുമെന്നും എം.എൽ.എ പറഞ്ഞു.