മുട്ടം : അറക്കുളം , മൂലമറ്റം, മുട്ടം പ്രദേശങ്ങളിൽ ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ നാശ നഷ്ടം. മൂലമറ്റം ടൗണിൽ പ്രവർത്തിക്കുന്ന ഒരു വ്യാപര സ്ഥാപനത്തിന്റെ ബോർഡ് കാറ്റത്ത് ഇളകി റോഡിൽ പാർക്ക് ചെയതിരുന്ന കാറിന്റെ പുറത്തേക്ക് വീഴുകയും, കാറിന്റെ ഗ്ലാസ്സ് തകരുകയും ചെയതു. വാഹനത്തിനുള്ളിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും അവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ബിഷപ് വയൽ ആശുപത്രി, പന്ത്രണ്ടാ മൈൽ, മൈലാടി, മൂന്നുങ്കവയൽ, പുത്തൻപള്ളി ജംഗ്ഷൻ, അറക്കുളം ആശുപത്രി പടി , എന്നീ പ്രദേശങ്ങളിൽ നിന്നിരുന്ന തണൽ മരങ്ങൾ ഒടിഞ്ഞു വീണു സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഫയർ ഫോഴ്സ് എത്തി വെട്ടിമാറ്റിയാണ ഗതാഗതം പുനസ്ഥാപിച്ചത്. മൈലാടിയിൽ വൈദ്യുതി പോസ്റ്റിനു മുകളിലേയ്ക്ക് മരം ഒടിഞ്ഞു വീണ പോസ്റ്റു തകർന്നു. മൂന്നുങ്കവയലിൽ ഇലവൻ കെ വി ലൈനിനുമുകളിൽ മരം വീണ വൈദ്യുതി പോസ്റ്റുകൾ തകർന്നു.കാറ്റിലും, മഴയിലും നിരവധി കർഷകരുടെ ക്യഷി ദേഹണ്ടങ്ങൾ നശിച്ചു. കപ്പ, വാഴ, കൊടി,കൊക്കോ, തെങ്ങ്,കമുക് എന്നിവ കാറ്റിൽ നശിച്ചു. വൈദ്യുതി ലൈനുകൾ തകർന്നതോടെ ഈ പ്രദേശമാകെ ഇരുട്ടിലായി. ഇവിടെ രാത്രി വൈകിയും മഴ തുടരുകയാണ്. മുട്ടം എൻജിനിയറിങ് കോളേജ്, പെരുമറ്റം, ശങ്കരപ്പള്ളി പ്രദേശങ്ങളിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികളും ഓട്ടോ ടാക്സി ഡ്രൈവർമാരും മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തുടങ്ങനാട് മരത്തിന്റെ ശിഖരം ഓടിഞ്ഞു വീണ് ബൈക്കിന്റെ മുകളിലേക്ക് വീണ് ബൈക്കിന് സാരമായ കേട് പറ്റി.