രാജാക്കാട് : കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയിൽ ചിന്നക്കനാൽ പവ്വർഹൗസിൽ റോഡിന്റെ സംരക്ഷണക്കെട്ട് ഇടിഞ്ഞു. റോഡിന്റെ പാതിയോളം ഭാഗം വിണ്ടുകീറി ഏത് നിമിഷവും താഴേയ്ക്ക് പതിക്കുംവിധം നിൽക്കുകയാണ്. പുതിയതായി വീതി വർദ്ധിപ്പിച്ച് ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.