കുമളി:തോരാതെ പെയ്യുന്ന മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മണിക്കൂറുകൾ കൊണ്ട് രണ്ട് അടിയിൽ കൂടുതൽ ഉയർന്നു.അതിവേഗം രണ്ടടി ഉയരുന്നത് ഇത് ആദ്യമാണ്.114 അടിയിൽ നിന്നും 116 അടിയായി ഉയരുകയായിരുന്നു. ഇതേത്തുടർന്ന് തമിഴ് നാട് കൊണ്ട് പോകുന്ന ജലത്തിൻെറ അളവ് 300 ൽ നിന്നും 600 ഘനയടിയായി ഉയ‌ർത്തി.മില്ലപ്പെരിയാർ അണക്കെട്ട് പരിസരത്ത് അടുത്തകാലത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്.181.6 മില്ലീമീർ അണക്കെട്ടിലും തേക്കടി ബോട്ട് ലാന്റിഗ് പരിസ‌‌രത്ത് 85 മീല്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.വ‌ൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുളള നീരോഴുക്ക് കൂടുന്നത് ഇനിയും അണക്കെട്ടിലെ ജലനിരപ്പ് ഉയരാനാണ് സാദ്ധ്യത.