കുമളി:കനത്ത മഴയെടുർന്ന്കൊട്ടാരക്കര -ദിണ്ഡുക്കൽ ദേശിയപാതയിൽ വണ്ടിപ്പെരിയാർ നെല്ലിമലയിൽ റോഡിൽ വെളളം കയറി ഗതാഗതം തടസപ്പെട്ടു.വലിയ വാഹനങ്ങക്ക് പോലും കടന്ന് പോകാൻ സാധിക്കാത്ത വിധമാണ് വെളളം കയറിയത്.എല്ലാവർഷവും മഴക്കാലത്ത് വെളളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവാണ് .കഴിഞ്ഞ പ്രളയത്തിൽ നാല് ദിവസമാണ് ഇതുവഴിയുളള യാത്ര തടസപ്പെട്ടത്.കുമളി -കോട്ടയം റൂട്ടിൽ പ്രതിസന്ധി പതിവായതോടെ എം.പി, എം.എൽ.എ ഫണ്ടുകളിൽ നിന്നും കോടികൾ മുടക്കി റോഡ് ഉയർത്തിയെങ്കിലും ഫലം കണ്ടില്ല. റോഡ് ഉയത്തി പണി നടന്നു വന്നപ്പോൾ നിർമ്മാണത്തിൽ അപാകതയുള്ളതായും വീണ്ടും വെളളം കയറുമെന്ന് ജനങ്ങൾ അശങ്ക അറിയിച്ചെങ്കലും ഹെെവേ അധികൃതർ ചെവികൊണ്ടില്ല..