രക്ഷാമാർഗ്ഗം-

രാജാക്കാട്: ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് എസ്റ്റേറ്റ് തൊഴിലാളികളുടെ ഒരു വയസുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് നാമക്കൽ സ്വദേശികളായ രാജശേഖരൻ - നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീയാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. സ്വകാര്യ റിസോർട്ടിന് പിന്നിലെ മാസ് എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങളോട് ചേർന്ന് ദേശീയ പാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റൻ മൺകൂനയാണ് കനത്ത മഴയിൽ ഇടിഞ്ഞത്. രാജശേഖരന്റെ വീട്ടിൽ പതിച്ച മണ്ണ് ഭിത്തിയുൾപ്പെടെ തകർത്ത് താഴെവീണു. ഈ സമയം കുട്ടി മറ്റുള്ളവർക്കൊപ്പം വീടിന്റെ മുന്നിലായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും നടക്കാറാകാത്ത കുട്ടി മണ്ണിനടിയിൽ കുടുങ്ങി. പിന്നീട് എല്ലാവരും ചേർന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

മണ്ണ് വീണ് ലയത്തിലെ ഒരു ബ്ളോക്കിലുള്ള മൂന്ന് വീടുകളും തകർന്നു. മറ്റ് വീടുകളിലുണ്ടായിരുന്ന ബംഗാൾ സ്വദേശികളായ സൂരജ്, സാഗർ, മംഗൾദീപ് എന്നിവർക്ക് നിസാര പരിക്കേറ്റു.