തൊടുപുഴ: പൊതുമരാമത്ത് വകുപ്പ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കരിമണ്ണൂർ- തട്ടക്കുഴ റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഏഴു കോടി രൂപയുടെ ഭരണാനുമതി നേരത്തെ ഇതിനു ലഭിച്ചിരുന്നു. കരിമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ തട്ടക്കുഴ വരെയുള്ള ഭാഗമാണ് ആധുനിക രീതിയിൽ നിർമിക്കുന്നത്. അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ്. തട്ടക്കുഴ മുതൽ ചെപ്പുകുളം വരെയുള്ള ഭാഗം ടാറിംഗ് നടത്തുന്നതിനും സംരക്ഷണഭിത്തി നിർമിക്കുന്നതിനുമായി നേരത്തെ 2.10 കോടി രൂപ അനുവദിച്ചിരുന്നു.