കട്ടപ്പന: ആദിവാസി മേഖലയായ കണ്ണംപടിയിലെ 11 കുടികളിലെ 1000 ത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.നിർമ്മാണത്തിലിരിക്കുന്ന വള കോട്-കണ്ണംപടി റോഡിന്റെ ഭാഗമായ കിഴുകാനം പാലം ഒലിച്ചുപോയി.ഇതോടെ കണ്ണംപടി പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി. 5 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ചിട്ടുള്ള വള കോട്-മേമാരി റോഡിന്റെ കോൺക്രീറ്റ് ജോലികൾ പുരോഗതിക്കുന്നതിനിടയിലാണ് പാലം തകർന്നത്.ഇതോടെ റോഡിന്റെ നിർമ്മാണം അനിശ്ചിതാവസ്ഥയിലായി .വൈദ്യുതി ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ മേഖലയിലെ സർക്കാർ സ്കൂൾ, ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർക്കും നാട്ടുകാർക്കും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല