വെള്ളിയാമറ്റം: കാർ ഒഴുക്കിൽ പെട്ട് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.
വെള്ളിയാമറ്റം കൊല്ലംങ്കോട്ട് ബിനു ആണ് അപകടത്തിൽ പെട്ടത്. ആറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ചപ്പാത്ത് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ചപ്പാത്തിലൂടെ കാർ മറുകരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ചപ്പാത്തിൽ കുടുങ്ങി. ചപ്പാത്തിൽ നിന്നു മറുകരയിലെത്തിക്കാൻ പിക്കപ്പ് ജീപ്പ് ഉപയോഗിച്ച് കെട്ടിവലിക്കുന്നതിനിടെ കാർ ആറ്റിലേയ്ക്ക് തെന്നിമാറുകയായിരുന്നു. മഴ കുറഞ്ഞതോടെ കാർ കരയിലെത്തിച്ചു.