തൊടുപുഴ:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അറക്കുളം ബ്ലോക്ക് സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽകുടയത്തൂർ യൂണിറ്റ് അംഗം എസ്. ശശിധരൻ നായർ രചിച്ച 'മഴമേഘപ്രാവുകൾ' എന്ന കാവ്യസമാഹാരത്തിന്റെ പുസ്തകപ്രകാശനംനടക്കും. 13ന് രാവിലെ 11.30ന് മൂലമറ്റം വ്യാപാരഭവൻ ഹാളിൽ സുരേഷ് കീഴില്ലം പ്രകാശനം നിർവഹിക്കും. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. രാമചന്ദ്രൻ പുസ്തകമേറ്റുവാങ്ങും. യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ. മാണി, ബ്ലോക്ക് കൺവീനർ ഡോ. എസ്.ബി. പണിക്കർ, ബ്ലോക്ക് പ്രസിഡന്റ് കെ.ഡി. സുകുമാരൻ, പി.പി. സൂര്യകുമാർ, ജോൺ മൂന്നുങ്കവയൽ, പ്രൊഫ. കെ.എ. തോമസ്, കെ.കെ. ശശിധരൻ, സുധീപ് തെക്കേപ്പാട്ട് എന്നിവർ പങ്കെടുക്കും.