മൂലമറ്റം: താമസമില്ലാത്ത വീട്ടിൽ നിന്നും കാപ്പിക്കുരു മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പതിപ്പള്ളി കൊച്ചുപുരയ്ക്കൽ രാജപ്പനാണ് നാട്ടുകാരുടെ പിടിയിലായത്. ഇലപ്പള്ളി തോട്ടംഭാഗത്ത് മുല്ലപ്പള്ളിയിൽ റെജിയുടെ വീട്ടിൽ നിന്നുമാണ് കാപ്പിക്കുരു മോഷണം പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇലപ്പള്ളി, തോട്ടംഭാഗം, പതിപ്പള്ളി, കടുക്കനാൽ എന്നിവിടങ്ങളിൽ മോഷണ ശല്യം വർദ്ധിച്ചിരുന്നു. താമസമില്ലാത്ത വീടുകൾ കുത്തി തുറന്ന് കർഷികോത്പ്പനങ്ങളാണ് മോഷ്ടിച്ചിരുന്നത്. ഇതേ തുടർന്ന് നാട്ടുകാർ ഇവിടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഈ വഴിക്ക് ചാക്കിൽ നിറയെ കാപ്പിക്കുരുവുമായി പോകുന്ന രാജപ്പനെ നാട്ടുകാർ കണ്ടത്. ഇതേ തുടർന്ന് തടഞ്ഞ്വെച്ച്പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.