temple

മറയൂർ: വർഷത്തിലൊരിക്കൽ കർക്കിടക മാസത്തിൽ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനുള്ളിൽ പാമ്പാറിലെ വെള്ളം ശുദ്ധീകരിക്കുവാനെത്തുമെന്ന ഭക്തജനങ്ങളുടെ വിശ്വാസം ഇത്തവണയും തെറ്റിയില്ല. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കോട്ടു ഒഴുകുന്ന പാമ്പാർ കരകവിഞ്ഞൊഴുകിയപ്പോൾ മറയൂർ പഞ്ചായത്തിൽ കോവിൽക്കടവ് ഭാഗത്ത് പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനുള്ളിൽ മൂന്നടി ഉയരത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൽ വെള്ളം കയറുന്നത് കാണാൻ നൂറു കണക്കിന് ഭക്തജനങ്ങളോടൊപ്പം സഞ്ചാരികളും നാട്ടുകാരും എത്തിയിരുന്നു. ക്ഷേത്രത്തിനുള്ളിൽ ഒഴുകി പോകാൻ സാദ്ധ്യതയുള്ള സാധനങ്ങളെല്ലാം മുൻകൂട്ടി ക്ഷേഭാരവാഹികൾ സുരക്ഷിതമായി മാറ്റിയിരുന്നു.