തൊടുപുഴ : സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പാക്കുന്ന മുറ്റത്തെമുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ തൊടുപുഴ താലൂക്ക്തല ഏകദിന ശില്പശാല നടത്തി.കുടുംബശ്രീ എ.ഡി.എം.സി. ബിനു ക്ലാസ് നയിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) : സി.സി. മോഹനൻ, പ്ലാൻ സെക്ഷൻ സഹകരണ സംഘം ഇൻസ്‌പെക്ടർ നിസാർ റ്റി.കെ എന്നിവർ വിഷയാവതരണം നടത്തി. തൊടുപുഴ താലൂക്കിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിറ്റ് ഇൻസ്‌പെക്ടർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.