jafar
നഗരസഭാ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രം തൊടുപുഴ നഗരസഭയുടെയും കേരള പൊലീസിന്റെയും യുവജന സംഘടനകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും യൂത്ത് കോ-ഓഡിനേറ്റർമാരുടെയും വോളണ്ടിയർമാരുടെയും വ്യാപാരിവ്യവസായി സംഘടനകളുടെയും സഹകരണത്തോടെ വിഭവസമാഹരണം കേന്ദ്രം തുടങ്ങി. തൊടുപുഴ ശ്രീവത്സം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. സി.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ബാബു പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ. ഗോപാലകൃഷ്ണൻ, ആർ. അജി, തനിമ ട്രസ്റ്റ് ചെയർമാൻ ജയൻ, ശാരദ മേനോൻ, പി.എ. സലീം കുട്ടി, മർച്ചന്റ്സ് അസോസിയേഷൻ യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.പി, ഷിജി ജെയിംസ്, ഫൈസൽ മുഹമ്മദ്, റോഷിൻ, ലിനു മാത്യു, ജോസ്കുട്ടി ജോസ്,​ അക്ബർ, ടോണി തോമസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ പങ്കെടുത്തു.