തൊടുപുഴ: ജില്ലയിൽ 2019ലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിക്കുന്ന ദുരിതാശ്വാസ സാധനങ്ങൾ/ സാമഗ്രികൾ ശേഖരിക്കുന്നതിനും ദുരന്തബാധിതർക്ക് വിതരണം ചെയ്യുന്നതിനുമായി തൊടുപുഴ താലൂക്ക് ഓഫീസിൽ കളക്ഷൻ/ വിതരണ സെന്റർ ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും കളക്ഷൻ/ വിതരണ സെന്ററിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ/ സാമഗ്രികൾ എത്തിച്ച് നൽകാവുന്നതാണ്. വസ്ത്രങ്ങൾ ഉൾപ്പെടെ പഴകിയ സാധനങ്ങളും മരുന്നുകളും കളക്ഷൻ/ വിതരണ സെന്ററുകളിൽ വാങ്ങുന്നതല്ല. ഫോൺ: നമ്പർ- 04862 22503.