തൊടുപുഴ: പ്രകൃതിക്ഷോഭത്തിൽ തകർന്നു സഞ്ചാരയോഗ്യമല്ലാതായ മൂലമറ്റം- ആശ്രമം, കുടയത്തൂർ- മുതിയാന്മല എന്നീ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറ‍ഞ്ഞു. നിരവധി ആളുകൾ നിത്യേന ഉപയോഗിക്കുന്ന ഇരു റോഡുകളുടെയും ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിച്ചു റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇടുക്കിയുടെ ചുമതല വഹിക്കുന്ന മന്ത്രി സി. രവീന്ദ്രനാഥിനെ എം.പി ബോധ്യപ്പെടുത്തി.