ഇടുക്കി: വനിതാ കമ്മിഷൻ 20 വരെ വിവിധ ജില്ലകളിൽ നടത്താനിരുന്ന മെഗാ അദാലത്തുകൾ മാറ്റിവെച്ചു. 12ന് കൊല്ലം,​ 13ന് പത്തനംതിട്ട,​ 14 ന് മലപ്പുറം,​ 17ന് ഇടുക്കി,​ 19ന് ആലപ്പുഴ,​ 20ന് കാസർകോട് എന്നീ തീയതികളിൽ നടത്താനിരുന്ന അദാലത്തുകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.