ഇടുക്കി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഒരു കുടക്കീഴിൽ ചേർത്തു നിർത്തി കട്ടപ്പന നഗരസഭ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ടൗൺ ഹാളിൽ ദുരിതാശ്വാസ സാധന സാമഗ്രികൾ സ്വീകരിക്കും. 13ന് രാവിലെ 10ന് ടൗൺ ഹാളിൽ നിന്ന് സാധനങ്ങളുമായി വയനാടിന് വാഹനം പുറപ്പെട്ട് 14 ന് അവിടെയെത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. വസ്ത്രങ്ങൾ ഉൾപ്പെടെ പഴയതും കാലാവധി കഴിഞ്ഞതുമായ ഉല്പന്നങ്ങളൊന്നും സ്വീകരിക്കില്ല. ഇതിനായി കട്ടപ്പനയുടെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് മുൻസിപ്പൽഹാളിൽ ചേർന്നയോഗത്തിന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിയായ രേഷ്മ ജേക്കബും, സഹോദരൻ റോഷൻ ജേക്കബും സമാഹരിച്ച 13250 രൂപയും വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും നഗരസഭ ചെയർമാനെ എൽപ്പിച്ചു.