mannidichil
സോത്തുപ്പാറ തേയില എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ നിലയിൽ.

മറയൂർ: മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ സോത്തുപ്പാറയിൽ കനത്ത മഴയിൽ വ്യാപകമായി മണ്ണിടിഞ്ഞു. ഫീൽഡ് 43ൽ പത്തോളം സ്ഥലത്താണ് ഉരുൾപ്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായത്. തേയില തോട്ട തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപവും മണ്ണിടിഞ്ഞത് ആശങ്കയുയർത്തി. എസ്. വളവ് സോത്തുപ്പാറ റോഡിലും എട്ടാംമൈൽ തെൻമല ഗുണ്ടുമല റോഡിലും വ്യാപകമായി മണ്ണിടിഞ്ഞു. തേയില തോട്ടം തൊഴിലാളികളുടെ കഠിനശ്രമത്തിനാൽ ഈ റോഡുകൾ ഭാഗികമായി നന്നാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണിടിച്ചിലിൽ ആയിരകണക്കിന് തേയില ചെടികൾക്ക് നഷ്ടം ഉണ്ടായി. മലഞ്ചെരുവുകളിലാണ് തൊഴിലാളി ലയങ്ങൾ ഉള്ളത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തൊഴിലാളികൾ ആശങ്കയിലാണ്.