house
കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകർന്ന മുടപോത്തനാൽ ബിനീഷിന്റെ് വീട്.

ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും വെൺമണി പാലപ്ലാവ് കോളനിയിൽ മുടപോത്തനാൽ ബിനീഷിന്റെ വീട് തകർന്നു. ഭാര്യ മഞ്ചുവും മൂന്ന് പെൺമക്കളും പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. വെൺമണി പാലപ്ലാവ് ആദിവാസി കോളനിയിലെ പട്ടികജാതി വിഭാഗക്കാരനായ ബിനീഷ് വിടിന് അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കൂലിപണിക്കാരനായ ബിനീഷ് തന്റെ ഭാര്യയും മൂന്ന് പെൺ മക്കളുമായി മൺ കട്ട കെട്ടി പ്ലാസ്റ്റിക് മേഞ്ഞ വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോൾ ബിനീഷും കുടുംബവും അയൽ വീട്ടിലാണ് കഴിയുന്നത്. അധികാരികളുടെയും ജനപ്രതിനിധികളുടെയും തികഞ്ഞ അവഗണനയാണ് ബിനീഷിന് വീട് നൽകാത്തതിന് പിന്നിലെന്ന് പ്രദേശവാസികളും ആരോപിക്കുന്നു. കഞ്ഞിക്കുഴി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചെങ്കിലും എന്ന് വീട് ലഭിക്കുമെന്നതിൽ വ്യക്തത ഇല്ല.