ഇടുക്കി: ദുരന്തങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ഫെയ്‌സ് ബുക്ക്, വാട്ട്‌സ്ആപ്പ് എന്നീ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയാൽ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 54 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി അദ്ധ്യക്ഷൻകൂടിയായ ജില്ലാ കളക്ടർ എച്ച്.ദിനേശൻ അറിയിച്ചു.