ചെറുതോണി: ശക്തമായ മല വെള്ളപാച്ചിലിൽ ചുരുളി കല്ലുങ്കൽപടി പാലം ഒലിച്ച് പോയി. ഇതൊടെ അറുപതോളം കുടുബങ്ങൾ ഒറ്റപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചാത്ത്അഞ്ച്, ആറ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ആലപ്പുഴ മധുര സംസ്ഥനപാതയുമായികൂടി ചേരുന്ന ചുരളി പുഴയ്ക്ക് കുറുകെ പെരിയാർവാലിയിൽ നിർമ്മിച്ച പാലമാണ് കനത്ത മലവെള്ളപാച്ചിലിൽ ഒലിച്ച് പോയത്. ഇതൊടെ അറുപതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഉരുൾപ്പൊട്ടൽ സാദ്ധ്യതയുള്ള അട്ടിക്കളം, ചുരുളി മേഖലകളുടെ താഴ്ന്ന പ്രദേശം കൂടിയാണിവിടം പാലം ഓലിച്ച് പോയതൊടെ പ്രദേശവാസികൾ ഭീതിയിലാണ്. പാലം തകർന്നതോടെ യാത്രക്കാരും വിദ്യർത്ഥികളും കിലോമീറ്റർ കാൽ നടയാത്ര ചെയ്ത് അട്ടിക്കളത്ത് എത്തി വേണം പുറം ലോകത്ത് എത്തുവാൻ പാലം ഒലിച്ച് പോയതോടെ നിരവധി വിദ്യാർത്ഥികളുടെ ഭാവിയും അനശ്ചിതത്വത്തിലായിരിക്കുകയാണ് ചേലച്ചുവട്, ചുരുളി, ആൽ പ്പാറ, സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ആണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തി പാലത്തിലൂടെ കാൽനടയാത്രക്കുള്ള സൗകര്യം എങ്കിലും ഒരുക്കമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.