തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയിൽ ആമ്പൽ ജോർജ്ജ് കെ.എസ്.ആർ.ടി.സി താൽക്കാലിക ബസ് സ്റ്റാന്റിന് മുമ്പിൽ നടത്തുന്ന ഏകദിന ഉപവാസം നാളെ രാവിലെ 9 ന് ആരംഭിക്കും. ഉപവാസസമരം സാമൂഹ്യ പ്രവർത്തകനും മുൻ കെ.എസ്.ആർ.ടി.സി ബോർഡ് അംഗവുമായിരുന്ന ഡിജോ കാപ്പൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എം.എൻ. സരേഷ് നാരങ്ങാനീർ നൽകി സമരം അവസാനിപ്പിക്കും.