ഇടുക്കി : ജില്ലയിൽ മഴ കുറഞ്ഞതോടെ ക്യമ്പുകളുടെ എണ്ണത്തിലും കുറവ്. 4 താലൂക്കുകളിലായി 7 ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പീരുമേട് താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ. 3 ക്യാമ്പുകളാണ് അവിടെയുള്ളത്. ദേവികുളത്തും തൊടുപുഴയിലും ഒന്നു വീതവും ഇടുക്കിയിൽ രണ്ടും ആണ് ക്യാമ്പുകൾ. ഉടുമ്പൻചോല താലൂക്കിൽ നിലവിൽ ക്യാമ്പില്ല. 95 കുടുംബങ്ങളിൽ നിന്നായി 292 ആളുകളാണ് ക്യാമ്പിലുള്ളത്. അതിൽ 96 പുരുഷന്മാരും 99 സ്ത്രീകളും 64 കുട്ടികളുമാണ്.