കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടി കടന്നു.രണ്ട് ദിവസം ലഭിച്ച ശക്തമായ മഴെതുടർന്നാണ് അതിവേഗം ജലനിരപ്പ് ഉയർന്നത്.ഈ മാസം ആറാം തിയതി 113..40 അടിയായിരുന്നു.എട്ട് ദിവസം കൊണ്ട് 17അടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.മഴയ്ക്ക് ശമനം ഉണ്ടെങ്കിലും നീരോഴ്ക്ക് തുടരുന്നതിനാൽ ഇനിയും ജലനിരപ്പ് ഉയരനാണ് സാദ്ധ്യത.ഇന്നലത്തെ കണക്ക് പ്രകാരം ഡാംപരിസരത്ത് 5.4 മിലിമീറ്ററും ബോട്ട്ലാന്റിഗ് പരിസരത്ത് 3.6 മില്ലി മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.തമിഴ് നാട് 1700 ഘനയടി വെളളമാണ് കൊണ്ട്പോകുന്നത്.അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 2404.89 ഘന അടി ജലമാണ്.