തൊടുപുഴ : പ്രകൃതി ദുരന്തങ്ങളുമായോ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അത്തരം വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9497976003എന്ന വാട്സ്അപ്പ് നമ്പറിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.