മൂന്നാർ: മൂന്നാർ എം.ആർ.എസ് സ്‌കൂളിലെ ആദിവാസി കുട്ടികളെ കാണാതായതിന് പിന്നിൽ റാഗിംങെന്ന് പൊലീസ്. സംഭവത്തിൽ എം.ആർ.എസ് സ്‌കൂളിലെ അദ്ധ്യാപകർക്കെതിരെയും വാർഡനെതിരെയും പൊലീസ് കേസെടുത്തു.

മഴക്കെടുതികൾക്കിടെ 23 കുട്ടികളെ കൂട്ടത്തോടെ കാണാതായത് വലിയ തോതിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇമലക്കുടി, മറയൂർ, മാങ്കുളം എന്നീ ആദിവാസി കുടികളിലെ കുട്ടികളെയാണ് കാണാതായിരുന്നത്. മറയൂർ, മാങ്കുളം എന്നിവിടങ്ങളിലെ 11 കുട്ടികൾ അവരുടെ കുടികളിലെത്തിയപ്പോൾ ഇടമലക്കുടിയിൽ നിന്നുള്ള 12 കുട്ടികളെ പെട്ടിമുടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. കാണാതായ മുഴുവൻ കുട്ടികളും സുരക്ഷിതരെന്ന് മൂന്നാർ ഡിവൈ.എസ്.പിയും ഡി.എഫ്.ഒയും പിന്നീട് അറിയിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ സ്കൂളിൽ നിന്ന് പോകാൻ കാരണം സീനിയർ കുട്ടികളുടെയും മറ്റും റാഗിംങാണെന്ന് കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.