തൊടുപുഴ: മലങ്കരയിൽ നടത്തുന്ന 16-ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഇടവെട്ടി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, മെമ്പർമാരായ എ.കെ. സുഭാഷ് കുമാർ, ഷീല ദീപു, സിബി ജോസ്, സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് ജോർലി കുര്യൻ, ടി.സി. ചാക്കോ, പി.എൻ. സുധീർ, സി.വി. പോൾ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും ബീന വിനോദ് നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി ലത്തീഫ് മുഹമ്മദ് (ചെയർമാൻ), എ.പി. മുഹമ്മദ് ബഷീർ (ജനറൽ കൺവീനർ), വിവിധ സബ്‌കമ്മിറ്റി ചെയർമാൻ കൺവീനർമാരായി എ.കെ. സുഭാഷ് കുമാർ, പി.എൻ. സുധീർ (പബ്ലിസിറ്റി) ഷീജ നൗഷാദ് ജോർളി കുര്യൻ (സാമ്പത്തികം), ബീന വിനോദ്, സി.വി. പോൾ (ഭക്ഷണം) അശ്വതി ആർ. നായർ, ലിനീഷ് പോൾ (താമസം) പി. പ്രകാശ്, എൻ. രവീന്ദ്രൻ (സ്വീകരണം) അജിനാസ് ഇ.കെ, ടി.സി. ചാക്കോ (വോളണ്ടിയേഴ്‌സ്) സീന നവാസ്, ആർ. മോഹൻ (സാങ്കേതികം) എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.