തൊടുപുഴ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഫുഡ്‌സേഫ്‌റ്റി ഡിപ്പാർമെന്റിന്റെ സഹകരണത്തോടെ ഭക്ഷണ ഉത്പാദന വിതരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കായി നടത്തുന്ന പരിശീലന ക്ലാസിന് ജില്ലയിൽ തുടക്കമായി. തൊടുപുഴ ജോയൻസ് റീജൻസി ഹാളിൽ നടത്തിയ പ്രഥമ കോഴ്‌സിന്റെ ഉദ്ഘാടനം ജില്ലാ ഫുഡ്‌സേഫ്‌റ്റി അസി. കമ്മിഷണർ ബെന്നി ജോസഫ് നിർവഹിച്ചു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫുഡ്‌സേഫ്‌റ്റി ഓഫീസർ ഡോ. അനഘ എസ്, ജില്ലാ രക്ഷാധികാരി അബ്ദുൾ ഖാദർ ഹാജി, പ്രവീൺ വി, നാഖൂർഖനി, പ്രശാന്ത് കുട്ടപ്പാസ്, ജയൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന എഫ്.ഒ.എസ്.ടി.എ.സി എന്ന കോഴ്‌സ് പാസാകുന്നവർക്ക് ഫുഡ്‌സേഫ്‌റ്റി ഡിപ്പാർട്ടുമെന്റ് സർട്ടിഫിക്കറ്റ് നൽകും. 25 വരെ ജീവനക്കാരുള്ള സ്ഥാപനത്തിന് സർട്ടിഫിക്കറ്റുള്ള ഒരാൾ വീതം വേണമെന്നുള്ളതാണ് നിബന്ധന. കേന്ദ്ര ഗവ. അംഗീകാരമുള്ള ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സി.ഇ.ഒ എം.എം. ഗിരിജയാണ് ട്രെയിനിംഗ്‌ കോഴ്‌സിന്‌ നേതൃത്വം നൽകിയത്.