ചെറുതോണി:നഗരംപാറ റെയിഞ്ചാഫീസന് സമീപം അവശനായ മ്ലാവിനെ കണ്ടെത്തി. റെയഞ്ചാഫീസിന് മുൻവശത്ത് ഇടുക്കി മെഡിക്കൽ കോളജിനായി പുതിയബ്ലോക്ക് കെട്ടിടം നിർമിക്കുന്നതിന് സമീപമാണ് മ്ലാവ് നിൽക്കുന്നത്. രണ്ടാഴ്ചയോളമായി ഈ മ്ലാവ് ഇവിടെനത്തന്നെ നിൽക്കുകയാണ്. ഒരു കാലിന് പരുക്കേറ്റതിനാൽ നടക്കാൻകഴിയാത്തതാണ് അവിടെ നിൽക്കാൻ കാരണം. തീറ്റതിന്നാതെയും വെള്ളം കുടിക്കാതെയും മഴ നനഞ്ഞ് നിൽക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. മെഡിക്കൽ കോളജിലെ തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപമാണ് മ്ലാവ് കിടക്കുന്നത്. മെഡിക്കൽ കോളജിൽ നിന്ന് ചെറുതോണിയിലേയ്ക്കുള്ളള റോഡിന് സമീപം നിൽക്കുന്ന മ്ലാവിനെ യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരും നിരവധി തവണ കണ്ടിരുന്നു. വിവരം വനപാലകരെ അറിയിച്ചുവെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ലന്ന് പറയുന്നു.