പീരുമേട്: കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് ദേശീയപാത ഗതാഗതം തടസപ്പെട്ടു.ദേശീയ പാത 183ൽ
കടുവാപ്പാറയ്ക്ക് സമീപമാണ് ഇന്നലെ രാവിലെ 10.30 നോടെ മരം ഒടിഞ്ഞു വീണത്. മരത്തിനോ ടൊപ്പം മണ്ണിടിഞ്ഞ് വീണതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസ് സ്ഥലത്തെത്തി മരം മുറിച്ചുനീക്കി മണ്ണ് നീക്കം ചെയ്ത ശേഷമാണ് വാഹനങ്ങൾ കടത്തി വിട്ടത്. അര മണിക്കൂറോളം ദേശീയ പാത ഗതാഗതം തടസപ്പെട്ടു.