കുമളി:കമ്പത്തുനിന്നും കഞ്ചാവുമായി എത്തിയ രണ്ട്ഇ യുവാക്കൾ കുമളി ചെക്ക്പോസ്ടിൽ പിടിയിലായി. പത്തനംതിട്ട, മല്ലപ്പള്ളി ഗിൽഗാൽ മേത്രായിൽ വീട്ടിൽ ഡാനി വർഗീസ് (26) പാടിമൺ മടത്തുംകുന്നേൽഉണ്ണി എം. ബാഹുലേയൻ (25). എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ബസിൽ നിന്നും ഇറങ്ങി കുമളി അതിർത്തി ചെക്ക്പോസ്റ്റിനടുത്തുകൂടി നടന്നു വരുമ്പോഴാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ജനീഷ് എം.എസ്, ഉദ്യോഗസ്ഥരായ മനോജ്‌ സെബാസ്റ്റ്യൻ, സതീഷ് കുമാർ ഡി, വിനോജു, ഷിജു ദാസ്, രാജീവ്‌, എന്നിവർ ചേർന്ന് പിടികൂടിയത് . കമ്പത്ത്നിന്നും രണ്ടായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ഇവരുടെ പക്കലുണ്ടായിരുന്നു.കഞ്ചാവ് നാട്ടിലെത്തിച്ച് ചെറിയ പൊതികളാക്കി 500 രൂപ നിരക്കിൽ വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു