ഇടുക്കി : മഴക്കെടുതിയിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ അവസരം.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയിൽ അനവധി പേർക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നിസഹായവരെ സഹായിക്കാൻ കടമയുണ്ടെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനായി പ്രളയവും ബാധിക്കാത്ത ഇടങ്ങളിൽ ഭൂമി നൽകാൻ തയാറുള്ളവർ സ്വയം മുന്നോട്ടു വരണം.
ഇങ്ങനെ ഭൂമി നൽകാൻ തയാറുള്ളവർക്ക് ജില്ലാ കളക്ടറുമായോ തൊടുപുഴ, പീരുമേട്, ഇടുക്കി, നെടുങ്കണ്ടം, ദേവികുളം തഹസിൽദാർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ:
ജില്ലാ കളക്ടർ 9447032252, 9446049241
തഹസിൽദാർമാർ ..
തൊടുപുഴ 9447029503
പീരുമേട് 9447023 597
ഇടുക്കി 8547618434
ഉടുമ്പഞ്ചോല 9447023809
ദേവികുളം 9447026414