resort
കാന്തല്ലൂർ മലഞ്ചെരുവുകളിൽ കുന്നിടിച്ചു നടക്കുന്ന റിസോർട്ടുനിർമ്മാണം.

മറയൂർ: കാന്തല്ലൂർ മലഞ്ചെരുവുകളിൽ വ്യാപകമായി കുന്നിടിച്ച് റിസോർട്ടുനിർമ്മാണം നടന്നു വരുന്നു. കുത്തനെയുള്ള ചരിവുകളിൽ ഹിറ്റാച്ചി ,ജെ.സി.ബി യന്ത്രങ്ങൾ ഉപയോഗിച്ച് കുന്ന് ഇടിച്ചു നിരത്തിയാണ് ഇവിടെ പല സ്ഥലത്തും പല കെട്ടിടങ്ങളുംനിർമ്മ5ിക്കുന്നത്..പഞ്ചായത്തിൽ നിന്നും ആവശ്യമായ രേഖകൾ എല്ലാം സമ്പാദിച്ചാണ് നിർമ്മാണം നടക്കുന്നത്. പ്രകൃതി അധികമായി ചൂഷണം ചെയ്യാത്ത മേഖലയായിരുന്നു കാന്തല്ലൂർ മലനിരകൾ. പുറമെ നിന്നുള്ളവരാണ് ഇവിടെ നിർമ്മിക്കുന്ന റിസോർട്ടുകളിൽ ഭൂരിഭാഗത്തിന്റെയും ഉടമകൾ. വനമേഖലയുടെ സമീപത്തായി നിരവധി കെട്ടിടങ്ങളാണ് ഇവിടെ നിർമ്മിച്ചു വരുന്നത്. കേരളത്തിൽ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധയാകർഷിച്ച് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദ സഞ്ചാര മേഖലയാണ് കാന്തല്ലൂർ.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ ശീതകാല പച്ചക്കറി, പഴവർഗ്ഗകലവറ കൂടിയാണ്. ആപ്പിൾ, സ്‌ട്രോബറി, ബ്ലാക്ക്‌ബെറി തുടങ്ങി നിരവധി പഴവർഗ്ഗങ്ങൾ കേരളത്തിൽ ഇവിടെ മാത്രമാണ് വിളയുന്നത്.ഈ സ്ഥലമെല്ലാം ഇടിച്ചു നിരത്തിയാണ് വൻ കെട്ടിടങ്ങൾ ഉയർന്നു വരുന്നത്.