കുടയത്തൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന ഓടയ്ക്കൽ സണ്ണിയുടെ വീട്ടിൽ വ്യാഴാഴ്‌ച രാത്രിയിൽ മോഷണശ്രമം. വീടിന്റെ ജനൽക്രാസികൾ വാൾ ഉപയോഗിച്ച് അറുത്താണ് അകത്തു കടക്കാൻ ശ്രമം നടത്തിയത്.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽ ആൾ ഉണ്ടെന്ന് മനസിലായ മോഷ്ടാവ് കടന്നു കളഞ്ഞു. വീട്ടിൽ ആരും ഇല്ലെന്ന ധാരണയിലാണ് മോഷ്ടാവ് എത്തിയതെന്ന് പ്രദേശ വാസികൾ പറഞ്ഞു.സണ്ണി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സമീപവാസികൾ സംഘടിച്ച് തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.