ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന അരുവിപ്പുറം കുടുംബ യൂണിറ്റിന്റെ പ്രാർത്ഥനാ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് രാജു തേക്കിൻകാട്ടിലിന്റെ വീട്ടിൽ നടക്കും.​ ശാഖാ പ്രസിഡന്റ് പി.ടി. ഷിബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി രാമചന്ദ്രൻ പുളിവേലിൽ,​ ചെയർമാൻ ശിവദാസൻ കണ്ടത്തിൻകരയിൽ,​ വനിതാസംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ,​ സെക്രട്ടറി സീമോൾ എന്നിവർ പങ്കെടുക്കുമെന്ന് കൺവീനർ യമുനാ രതീഷ് അറിയിച്ചു.