maalinyam
ഇടുക്കി - തൊടുപുഴ റോഡിൽ ചേരിയിൽ വനത്തിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യ കൂമ്പാരം.

ചെറുതോണി: ഇവിടെയൊരു ബോർഡുണ്ട്, എഴുതിവച്ചിരിക്കുന്നത് മാലിന്യം നിക്ഷേപിക്കരുത് എന്നാണ്, സംഭവിച്ചിരിക്കുന്നത് നേരെ വിപരീതമാണ്. വൻതോതിൽ മാലിന്യ നിക്ഷേപം നടക്കുന്ന പ്രദേശമായി ഇവിടം മാറി. വനം വകുപ്പ് വച്ച ബോർഡ് അവിടെത്തന്നെയുണ്ട്. ഇടുക്കി -തൊടുപുഴ റോഡിൽ ചേരിയിലാണ് വൻ തോതിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യത്തിൽ നിന്നൊഴുകിയെത്തുന്ന മലിനജലം ഇടുക്കി റിസോർവോയറിലേയ്ക്കാണ് ഒഴുകിയെത്തുന്നത്.. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ഭക്ഷിക്കുന്നത് വന്യമൃഗങ്ങൾക്കും അപകടം ഉണ്ടാക്കും. രാത്രികാലങ്ങളിൽ ദൂരെ ദേശത്ത്നിന്ന് വരെ കൊണ്ടുവരുന്ന മാലന്യമാണ് വനത്തിൽ നിക്ഷേപിക്കുന്നതെന്ന് പറയുന്നു. മാലിന്യം നിക്ഷേപിക്കുന്നത് കണ്ടുപിടിക്കുന്നതിന് വേണ്ട സൗകര്യമില്ലാത്തതാണ് ഇവിടെ തുടർച്ചയായി മാലിന്യം തള്ളുന്നതിന് കാരണം.