ചെറുതോണി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഹനം അവശ്യ സാധനങ്ങളുമായി പ്രളയബാധിത മേഖലകളിലേക്ക് പുറപ്പെട്ടു.വയനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി ചെറുതോണി യൂത്ത് വിംഗിന്റെ നേതൃത്വത്തിലുള്ള വാഹനമാണ് പുറപ്പെട്ടത്. വ്യാപാരി വ്യവസായി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം ഫ്ളാഗ് ഓഫ് ചെയ്തു. മുൻ യൂണിറ്റ് പ്രസിഡന്റ് വിനു പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാടിന് പുറപെട്ടത്.
ചെറുതോണിയിലെ വ്യാപാരികൾ തന്നെയാണ് അവശ്യസാധനങ്ങൾ നൽകിയത്. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ജിജേഷ് ചന്ദ്രൻ, സെക്രട്ടറി ഷാജി അസീസ് മറ്റ് വ്യാപാരി നേതാക്കൻമാരായ ബാബു ജോസഫ്, എൻ ജെ വർണ്മീസ്, പി.സി രവീന്ദ്രനാഥ് ,റെജി ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.