മുരിക്കാശ്ശേരി : മുരിക്കാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി നോബിൾ ജോസഫിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ സി. പി. എം, ജനാധിപത്യ കേരളാ കോൺഗ്രസ്സ് സഖ്യം പതിമൂന്ന് സീറ്റിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നോബിൾ ജോസഫ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗവും, ജനാധിപത്യ കേരളാ കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റുമാണ്.