ചെറുതോണി. വൈദ്യുതി മന്ത്രി എം. എം മണിയുടെനേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ട് സമാഹരണം നടത്തി. ചെറുതോണി ടൗണിലാണ് മന്ത്രിയുടെനേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഫണ്ട് സമാഹരണം നടത്തിയത്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി. വർഗ്ഗീസ് ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.ജെ മാത്യു,റോമിയോ സെബാസ്റ്റ്യൻ ഏരിയ സെക്രട്ടറി പി.ബി സബീഷ്, മർച്ചന്റ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ബാബു ഐശ്വര്യ, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജൻ, സഹകരണ ബാങ്ക് ഡയറക്ടർ സാജൻ കുന്നേൽ എന്നിവർ പങ്കെടുത്തു.
അടിക്കുറിപ്പ് - മന്ത്രി എം.എം മണിയുടെനേതൃത്വത്തിൽ ചെറുതോണിയിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തുന്നു.