തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2350.18 അടിയായി ഉയർന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയിലെ കണക്കാണിത്. സംഭരണശേഷിയുടെ 46.01 ശതമാനമാണിത്. 994.869 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലുണ്ട്. വൃഷ്ടിപ്രദേശത്ത് 6.6 മി.മീ. മഴ രേഖപ്പെടുത്തി. 29.15 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി. മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പ്പാദനം 0.75 ദശലക്ഷം യൂണിറ്റായി കുറച്ചു. മൂലമറ്റത്ത് ഒരു ദശലക്ഷം യൂണിറ്റിന് താഴെ ഉത്പ്പാദനം നടക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ്. ചെറിയ പദ്ധതികൾ പൂർണ്ണതോതിൽ ഉത്പ്പാദനം നടക്കുന്നതിനാലും ഉപഭോഗം കുറഞ്ഞുനിൽക്കുന്നതിനാലുമാണ് ഇടുക്കിയിലെ ഉത്പ്പാദനം കുറച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം ഇടുക്കി പദ്ധതിയിലെ ശരാശരി ഉത്പ്പാദനം 15 ദശലക്ഷം യൂനിറ്റായിരുന്നു. ലോവർ പെരിയാറിലാണ് കൂടുതൽ ഉത്പ്പാദനം നടന്നത്, 4.152 ദശലക്ഷം യൂണിറ്റ്. 57.837 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ഉപഭോഗം. ഇതിൽ 43.675 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോൾ 14.161 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉത്പ്പാദനം. സംസ്ഥാനത്തെ മൊത്തം ജലശേഖരം ശേഷിയുടെ 50 ശതമാനമായി ഉയർന്നു.