വണ്ണപ്പുറം: കാളിയാർ കാറ്റാടികടവ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ചിത്രങ്ങൾ പകർത്താനെത്തിയ തൊടുപുഴ സ്വദേശിയായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ വനമേഖലയിൽ കുടുങ്ങി. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് ജോലിയുടെ ഭാഗമായി പ്രകൃതി ഭംഗി ചിത്രീകരിക്കുന്നതിനായാണ് കാറ്റാടിക്കടവിലെത്തിയത്. ഇതിനിടയിൽ കനത്ത കോടമഞ്ഞ് കാരണം കാറ്റാടി കടവിൽ നിന്നും വഴി തെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. മൂന്നു കലോമീറ്ററോളം ദൂരം വഴിതെറ്റി വനത്തിലൂടെ തുമ്പി തുള്ളും പാറയിൽ എത്തി. വഴി തെറ്റിയെന്ന് മനസിലായ യുവാവ് കാളിയാർപൊലീസ് സ്റ്റേഷനുമായി ഫോണിൽ ബന്ധപ്പെട്ടു. സ്‌റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരായ ഉണ്ണി കൃഷ്ണൻ, ത്രിദീപ് ചന്ദ്രൻ, പ്രമോദ് , ശശി, അനീഷ് സത്താർ , സജോ എന്നിവർ സ്ഥലത്തെത്തി യുവാവിനെ കണ്ടെത്തി തിരികെയെത്തിച്ചു.