കട്ടപ്പന: ജിജാ സ്‌പോർട്‌സ് കൗൺസലിന്റെയും സംസ്ഥാന റോളർസ്‌കേറ്റിംഗ് അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ 21-ാമത് ജില്ലാ റോളർസ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴ വെങ്ങല്ലൂർ മുൻസിപ്പൽ റോളർസ്‌കേറ്റിംഗ് റിംഗിൽ സെപ്തംബർ 7, 8, 9 തീയതികളിൽ നടത്തും. റോളർ ഹോക്കി മത്സരങ്ങൾ ഏഴിന് രാവിലെ ഏഴ് മുതൽ ആരംഭിക്കും. എട്ടിന് രാവിലെ ആറ് മുതൽ റോഡ് മത്സരങ്ങളും നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി റജിസ്‌ട്രേഷൻ നടത്തി, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ, പൂരിപ്പിച്ച പ്രവേശന ഫോറം എന്നിവ സഹിതം 31 ന് മുമ്പായി അസോസിയേഷൻ സെക്രട്ടറിയെ ഏൽപ്പിക്കണം. ഫോൺ: 9446037539, 9447916847.