കുമളി: വെള്ളം കയറി വണ്ടിപ്പെരിയാർ ആരോഗ്യ കേന്ദ്രത്തിൽ ലക്ഷങ്ങളുടെ നഷ്ട്ടം. രോഗികൾക്ക് നൽകേണ്ട മരുന്ന് ഉൾപ്പടെ ഉപകരണങ്ങളും നഷ്ട്ടമായി. കൊട്ടരക്കര - ദിണ്ഡുക്കൽ ദേശിയ പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട സാഹചര്യത്തിലാണ് സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലും വെള്ളം കയറിയത്.മരുന്നുകളും ഉപകരണങ്ങളും ഉൾപ്പടെ അറുപത് ലക്ഷ ത്തോളളം രൂപയുടെ നഷ്ട്ടം ഉള്ളതായാണ് പ്രാഥമിക നിഗമനം. വെള്ളം കയറിയ ഉപകരണങ്ങൾ കഴുകി വൃത്തിയാക്കിയാലെ എത്രമാത്രം ഉപയോഗപ്രഥമാണെന്ന് അറിയാൻ സാധിക്കു. ചെറിയ മഴയിൽ പോലും ആരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറുന്ന പതിവാണ്.നിലവിൽ ഓ.പി പ്രവർത്തിക്കുന്നത് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ്. കിടത്തി ചികിത്സ തേടുന്നവരെയും മാറ്റി പാർപ്പിക്കേണ്ടി വരുന്നു. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള മരുന്നുകൾ വിവിധ സംഘടനകളും വ്യക്തികളുമാണ് സംഭവനയായി നൽകുന്നതാണ്. സൂക്ഷിക്കാനുള്ള ഗോഡൗൺ സൗകര്യവും ആശുപത്രിയിക്കില്ല. തൊഴിലാളി മേഖലയായ വണ്ടിപ്പെരിയാറില്ലെ പാവട്ട തൊഴിലാളികളാണ് ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ആശുപത്രിയ്ക്ക് സമീപത്ത് കൂടി ഒഴുകുന്ന തോട് കൈയ്യേറി വീതി കുറഞ്ഞതാണ് നിരന്തരം വെള്ളം കയറുന്നതിന് കാരണം.