ചെറുതോണി: ഇടുക്കി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന ആയൂർ ഗ്രീൻ പദ്ധതിക്ക് തുടക്കമായി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.എൻ. മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ. ആശുപത്രി വളപ്പിൽ ഔഷധ സസ്യം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തൊടുപുഴ നാഗാർജുനയുടെയും ഇടുക്കി സോഷ്യൽ ഫോറസ്ട്രിയുടെയും സഹകരണത്തോടെയാണ് ലയൺസ് ക്ലബ്ബ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഇനത്തിൽപ്പെട്ട ഔഷധ സസ്യങ്ങൾ ഔഷധസസ്യ ഉദ്ധ്യാനം എന്ന പേരിൽ ആശുപത്രി വളപ്പിൽ നട്ടുവളർത്തുകയാണ് ലക്ഷ്യം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടിന്റു സുബാഷ്, സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വിനോദ് കുമാർ, നാഗാർജ്ജുന അഗ്രികൾച്ചർ മാനേജർ ബോബി ജോസഫ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോണാൾഡ് പി. റോസ്, എ.പി. ഉസ്മാൻ, ജോസ് കുഴികണ്ടം, ജെയിൻ അഗസ്റ്റിൻ, ജോസ് പടിഞ്ഞാറെക്കര, കെ.ജെ കുര്യൻ, ജോസഫ് പി.ജെ., പഞ്ചായത്ത് അംഗങ്ങളായ ഷിജോ തടത്തിൽ, ആലീസ് ജോസ്, സെലിൻ വിൻസെന്റ്, മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ തുടങ്ങിയവർ വിവിധയിനം ഔഷധ സസ്യങ്ങൾ ആശുപത്രിവളപ്പിൽ നട്ടു.