deen-kuriakkose
deen kuriakkose

തൊടുപുഴ: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ ചിത്രത്തിൽ ഇല്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുപാട് തവണ ചർച്ച ചെയ്തശേഷം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരാകരിച്ചതാണ്. പിൻവലിക്കപ്പെട്ട ആ റിപ്പോർട്ട് ഒരിക്കലും പ്രാവർത്തികമാകില്ല. അതിന് ശേഷം സമർപ്പിക്കപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ ഭേദഗതികളോടെയുള്ള അന്തിമവിജ്ഞാപനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കമുള്ള മഴക്കെടുതിക്ക് കാരണം ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ച കാര്യങ്ങളാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.