കട്ടപ്പന: പച്ച ഏലയ്ക്ക മോഷ്ടിക്കുന്നതിനിടെ കമ്പം പുതുപ്പട്ടി തെരുവ് മുരുകന്റെ ഭാര്യ പുഷ്പയെ (55) നാട്ടുകാർ പിടികൂടി വണ്ടൻമേട് പൊലീസിന് കൈമാറി. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പാറക്കടവ് വേലുകാണാൻപാറ സതീശന്റെ ഉടമസ്ഥതയിൽ കടുക്കാസിറ്റിയിലെ സ്ഥലത്തു നിന്ന് പച്ച ഏലയ്ക്ക മോഷ്ടിക്കുന്നതിനിടെയാണ് ഇവരെ നാട്ടുകാർ പിടികൂടിയത്. ആറര കിലോ ഏലയ്ക്ക ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. ഇവർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.