chicken
മോഷണം നടന്ന കോഴിക്കൂടിന് മുന്നിൽ എഡ്വിൻ

മറയൂർ: കോഴികർഷകന്റെ 25 കോഴികളെ മോഷ്ടിച്ചു. മറയൂർ പത്തടിപ്പാലം സ്വദേശി എഡ്വിന്റെ വീട്ടിൽ വളർത്തിയിരുന്ന കോഴിക്കൂട്ടിൽ നിന്നാണ് കോഴികളെ മോഷ്ടിച്ചത്. കൂട്ടിൽ ആകെ 37 കോഴികളാണ് ഉണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന 12 ഗിരിരാജൻ കോഴികളെ ഒഴിവാക്കി നാടൻ കോഴികളെ തിരിഞ്ഞ് പിടിച്ച് മോഷ്ടിക്കുകയായിരുന്നു. ഉടമ നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച കോഴികളിൽ അഞ്ചെണ്ണത്തിനെ കോവിൽക്കടവിലുള്ള കോഴികച്ചവടക്കാരന്റെ പക്കൽ നിന്ന് കണ്ടെത്തി. കോഴികളെ കൊണ്ട് കൊടുത്ത ആളുടെ വിവരങ്ങൾ സഹിതം മറയൂർ പൊലീസ് സ്റ്റേഷനിൽ അന്ന് തന്നെ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ചൊവ്വാഴ്ച രാത്രി മോഷണം നടന്നതിനെ തുടർന്ന് ബുധാനാഴ്ച തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പൊതുപ്രവർത്തകരുമായി എത്തിയ എഡ്വിൽ മറയൂർ ഇൻസ്‌പെക്ടർക്ക് ശനിയാഴ്ച വീണ്ടും പരാതി നൽകി.