തൊടുപുഴ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ 13-ാം ജില്ലാ സമ്മേളനം തൊടുപുഴ ടൗൺ ഹാളിൽ നടക്കും. പൊതമേഖലാ, സ്വകാര്യ, ഗ്രാമീണ, സഹകരണ ബാങ്കുകളിൽ നിന്നായി 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജിറ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ജില്ലാ സെക്രട്ടറി ഇ.എസ്. ശരത് പ്രവർത്തന റിപ്പോർട്ടും ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. മോഹന സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് വി.എസ്. പ്രഭാകമാരി അദ്ധ്യക്ഷത വഹിക്കും.