deepa
സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം ദീപ മനോജ് ഉദ്ഘാടനം ചെയ്യുന്നു.

അടിമാലി: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ആദിവാസിക്കുടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ഭക്ഷ്യോൽപന്നങ്ങളുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ദീപ മനോജ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റോയി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ചിന്നപ്പാറ, തലനിരപ്പൻ ആദിവാസിക്കുടികളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കായി വൈസ്‌മെൻസ് ക്ലബ്ബ് അടിമാലി ക്ലബ്ബിലെ കുട്ടികളുടെ വിഭാഗം തയ്യാറാക്കിയ ഭക്ഷ്യോൽപന്ന കിറ്റുകളുടെ വിതരണ ഉദ്ഘാടനം റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ്, ഡിസ്ട്രിക്ട് ഗവർണ്ണർ എൽദോസ് ഐസക് എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ വിമുക്തി പദ്ധതി നോഡൽ ഓഫീസർ പി.എച്ച് ഉമ്മർ നയിച്ചു. വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ ചെയർമാൻ അഡ്വ. സാജു വർഗീസ് എടപ്പാറ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ക്യാമ്പിൽ വിതരണം ചെയ്യുന്നതിനാവശ്യമായ മരുന്നുകളുടെ ശേഖരം വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് വർഗീസ് പീറ്റർ കാക്കനാട്ട് മെഡിക്കൽ സംഘത്തിനു കൈമാറി. മോർണിംങ് സ്റ്റാർ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ലിൻസി, ഊരുമൂപ്പൻ രാജു മണി, ക്ലബ്ബ് ട്രഷറാർ കെ.ജെ ജെയിംസ്, പ്രോജക്ട് ചെയർമാൻ ഫ്രാൻസിസ് തച്ചിൽ, വൈസ് ലിംങ് പ്രസിഡന്റ് അലൻ സുജിത്ത്, വൈ.എം.സി.എ കൺവീനർ ടോമി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ ജനറൽ കൺവീനറും വൈസ്‌മെൻ ക്ലബ്ബ് സെക്രട്ടറിയുമായ ബിജു മാത്യു മാന്തറയ്ക്കൽ സ്വാഗതംവും.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.എം അഷറഫ് നന്ദിയും പറഞ്ഞു. പി.ആർ.ഓ ഷാജി പുതുമാടശേരി, അഡ്വ. നോബിൾ മാത്യു, ഡോ. കെ.എസ്. റോയി, അനിൽ അഗസ്റ്റിൻ, എം.എ പോൾ, ബിനോയി മാത്യു, സുജിത് പി. ഏലിയാസ്, സി.ആർ മോഹനൻ, ലിജു ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.